
അമ്പലപ്പുഴ: നീർക്കുന്നം മസ്ജിദുൽ ഇജാബ പള്ളിയിൽ കാണിക്ക വഞ്ചികൾ തകർത്ത് പണം അപഹരിച്ചു. ഇന്നലെ (വ്യാഴാഴ്ച) രാത്രിയിലാണ് സംഭവം. വെള്ളിയാഴ്ച പ്രഭാത നിസ്ക്കാരത്തിന് വിശ്വാസികൾ എത്തിയപ്പോഴാണ് പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന 3 കാണിക്കവഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. പള്ളിയിലെ സുരക്ഷ ക്യാമറയിൽ മോഷ്ടാവെന്ന് സംശയിക്കുന്ന യുവാവിന്‍റെ ചിത്രം പതിഞ്ഞു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam