മൂന്നാര്‍. ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്‌സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളിലാണ് മോഷണം നടന്നത്. ഇവിടെയുള്ള അടുത്തടുത്ത കടകളിലായിരുന്നു മോഷണം. അമ്മാ ഓട്ടോമൊബൈല്‍ ഷോപ്പില്‍ നിന്ന് 30,000 രൂപയും മൂന്നാര്‍ ടയര്‍ ആന്റ് ബാറ്ററീസ് എന്നു പേരായ കടയില്‍ നിന്ന് 2500 രൂപ, തൊട്ടടുത്ത് കടയായ ജ്യൂസ് സ്റ്റാളില്‍ നിന്ന് 10,000 രൂപ എന്നിങ്ങനെയായിരുന്നു മോഷണം.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മോഷണം നടന്നത്. രാവിലെ ഉടമകള്‍ കട തുറക്കാന്‍ എത്തിയപ്പോള്‍ മാത്രമാണ് വിവരമറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം മൂന്നാര്‍ ടൗണിലെ നിരീക്ഷണവും രാത്രികാല പട്രോളിംഗും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കണ്‍ട്രോള്‍ റൂമിന്‍രെ പ്രവര്‍ത്തനം ആരംഭിച്ച് നാളുകള്‍ തികയും മുമ്പെയാണ് മോഷണം നടന്നിട്ടുള്ളത്.
മൂന്നാര്‍ ടൗണിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചുള്ള കാമറകളിലൂടെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് സ്ഥിതിഗതികള്‍ വീക്ഷിക്കാനാവുമെങ്കിലും മോഷണം പോയ കടകള്‍ക്കു സമീപമുള്ള കാമറ പ്രവര്‍ത്തന രഹിതമായിരുന്നത് മോഷ്ടാക്കളെ തിരിച്ചറിയുന്നതിന് തടസ്സമായി. കടയുടമകളുടെ പരാതിയില്‍ പോലീസ്് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam