
ഓണ്‍ലൈന്‍ക്ലാസിനിടെ വീട്ടില്‍ അതിക്രമിച്ച് കയറി നാടോടി സ്ത്രീയുടെ മോഷണശ്രമം. മൂവാറ്റുപഴ കടാതിയിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണ് മോഷണ സംഘത്തിലെ അംഗമെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന ബിജുവിന്‍റെ മകളും എൽഎൽബി വിദ്യാർഥിനിയുമായ കൃഷ്ണ മാത്രമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ക്ലാസിനിടെ അമ്മയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് നോക്കുമ്പോഴാണ് അലമാര പരിശോധിക്കുന്ന സ്ത്രീയെ കണ്ടത്. ബ്ലൂടൂത്തിലൂടെ ആരോടോ ആശയവിനിമയം ചെയ്തുകൊണ്ടിരുന്ന ഇവര്‍ ആരണപ്പെട്ടിയും പഴ്സും കൈക്കലാക്കിയിരുന്നു. കൃഷ്ണയെ കണ്ട് ഓടി രക്ഷപ്പെടാന്‍ പോലും ശ്രമിക്കാതിരുന്ന ഇവര്‍ പഴ്സും ആഭരണപ്പെട്ടിയും തിരിച്ച് പിടിക്കാനുള്ള വിദ്യാര്‍ത്ഥിനിയുടെ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. കൃഷ്ണയെ കാലില്‍ പിടിച്ച് വീഴ്ത്തിയെങ്കിലും മോഷ്ടാവില്‍ നിന്ന് ആഭരണപ്പെട്ട് കൃഷ്ണ പിടിച്ചുവാങ്ങി.
ഇതോടെയാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ആഭരണം കിട്ടിയെങ്കിലും പണം നഷ്ടമായി. അടിതടകള്‍ വശമുള്ളയാളാണ് മോഷ്ടാവെന്ന സംശയത്തിലാണ് വീട്ടുകാരും പൊലീസുമുള്ളത്. വീട്ടുകാരെ കണ്ട് മോഷ്ടാവ് ഭയന്നില്ലെന്ന് മാത്രമല്ല വിദ്യാര്‍ത്ഥിനിയുടെ ദൌര്‍ബല്യം മനസിലാക്കി ആക്രമിക്കാനും ശ്രമിച്ചതാണ് ഈ സംശയത്തിന് കാരണം. ചെറുത്തുനില്‍പ്പിനിടെ വിദ്യാര്‍ത്ഥിനിയ്ക്ക് കഴുത്തിലും കാലിലും പരിക്കേറ്റിട്ടുണ്ട്. വീടിന് മുന്നില്‍ മറ്റൊരു സ്ത്രീയെ കൂടി കണ്ടാതായും വിദ്യാര്‍ത്ഥിനി പറയുന്നു. വീട്ടിലെ നായ കുരച്ച് ബഹളം വയ്ക്കാതിരുന്നതും വിദഗ്ധരായ മോഷ്ടാക്കളാണ് വീട്ടിലെത്തിയ സൂചനകളാണെന്നും വീട്ടുകാര്‍ പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam