
പാലക്കാട്: പാലക്കാട് പരുതൂരിൽ മേഷ്ടാവിന് പറ്റിയത് വൻ അമളി. സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങൾ കവർന്നു. കൊടുമുണ്ട ഉരുളാംപടി സ്വദേശി മുജീബ് റഹ്മാൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിൻ്റെ ഗ്രില്ല് തകർത്തായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളാണ് മോഷ്ടാവ് കവർന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാവ് എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സംഭവത്തില്‍ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അര്‍ദ്ധരാത്രിയാണ് സംഭവം. പരുതൂർ കൊടുമുണ്ട ഉരുളാംപടി, മുജീബ് റഹ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. അലമാരയിലാണ് മുക്കുപണ്ടങ്ങള്‍ വെച്ചിരുന്നത്. ഇത് സ്വര്‍ണാഭരണമാണെന്ന് കരുതി മോഷ്ടാവ് എടുക്കുകയായിരുന്നു. രാവിലെ മോഷണ വിവരം അറിഞ്ഞ മുജീബ് റഹ്മാൻ തൃത്താല പോലീസിൽ പരാതി നൽകി. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തി. അർദ്ധരാത്രിയിൽ എത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങൾ വരുമ്പോൾ ഒളിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൈസ്കൂളിന് സമീപത്തെ വ്യാപാര സ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ സാന്നിധ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
എന്നാൽ ഇവിടെ നിന്ന് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. മോഷ്ടാവിന്റെ സാന്നിധ്യം ജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊലീസിൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി യോഗം വിളിച്ചുചേർത്തു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ പൊലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam