തലസ്ഥാനത്തെ ക്ഷേത്രങ്ങളിൽ കവർച്ച; സിസിടിവി ദൃശ‍്യങ്ങളിൽ കുടുങ്ങിയ മോഷ്ടാക്കൾ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പിടിയിൽ

Published : Oct 22, 2026, 10:27 PM IST
tvm theft

Synopsis

തിരുവനന്തപുരം മലയിൻകീഴിന് സമീപത്തെ മൂന്ന് ക്ഷേത്രങ്ങളിലും ഒരു വീട്ടിലും മോഷണം നടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

തിരുവനന്തപുരം: മലയിൻകീഴിന് സമീപത്തെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തെമ്പമുട്ടം സ്വദേശി അജിത്ത് (20), കള്ളിക്കാട് സ്വദേശി അജയ് (19) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. ആൽത്തറ ഭഗവതി ക്ഷേത്രം, വാറുവിളാകം ശിവനാഗേശ്വര ക്ഷേത്രം, ഇരട്ടക്കലുങ്ക് ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും സമീപത്തെ ഒരു വീട്ടിലുമാണ് മോഷണവും മോഷണശ്രമവും നടന്നത്. ക്ഷേത്ര ഭരണ സമിതികൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പ്രതികളെ പിടികൂടിയത്.

ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ വൈദ്യുതി വിച്ഛേദിച്ച് സിസിടിവി പ്രവർത്തന രഹിതമാക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. തെക്കേ നടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ സംഘം തിടപ്പള്ളി, കമ്മിറ്റി ഓഫീസ്, സ്റ്റോർ റൂം എന്നിവിടങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തി. നേർച്ച രസീത് വരവ്, നടവരവ്, അന്നദാന ഭണ്ഡാരത്തിലെ തുക എന്നിവയും കവർന്നു. വിളവൂർക്കൽ വാറുവിളാകം ശിവനാഗേശ്വരി ക്ഷേത്രത്തിൽ ബാഗുമായി എത്തിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ക്ഷേത്രത്തിലെ വാതിലുകളും ക്യാമറയും തകർത്തെങ്കിലും ഇവിടെ നിന്ന് ഒന്നും മോഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിന് പുറമെ പിടാരത്ത് മുരുകേശൻ എന്നയാളുടെ വീട് കുത്തിത്തുറന്ന് മോഷണം ശ്രമം നടത്തിയതായും വിവരമുണ്ട്.

ഇരട്ടക്കലുങ്ക് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്ന് സൗണ്ട് സിസ്റ്റമാണ് മോഷ്ടിച്ചത്. ട്രസ്റ്റ് ഓഫീസിന്‍റെ ജനൽ തകർത്ത ശേഷം കത്തി സ്ഥലത്ത് ഉപേക്ഷിച്ചു. കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്‍റെ നേതൃത്വത്തിൽ മലയിൻകീഴ് പൊലീസും വിരലടയാള വിദഗ്ധരും നടത്തിയ ശാസ്ത്രീയ പരിശോധനകളും അന്വേഷണവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും നിർണായകമായി. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസി ഓണാക്കിയപ്പോള്‍ തണുപ്പില്ല; എയര്‍ കണ്ടീഷണറുകളിലെ കോപ്പര്‍ റോഡുകളും വയറും മോഷ്ടിച്ചയാൾ പിടിയിൽ
അരലിറ്റർ വാങ്ങി കഴിച്ച ശേഷം തിരികെയെത്തി, ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മോഷ്ടിച്ചത് ഒരു കെയ്‌സ് വിദേശമദ്യം!