
കോഴിക്കോട്: കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി സ്വദേശി ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള ലോറല്‍ റെഡിമെയ്ഡ് ഷോപ്പ്, പുള്ളിക്കോത്ത് ജംഗ്ഷനില്‍ പൂളകമണ്ണില്‍ ശ്യാമിലിന്റെ ഉടമസ്ഥതയിലുള്ള ടെക്നോ മൊബൈല്‍ സര്‍വീസ് സെന്റര്‍ എന്നീ കടകളിലാണ് മോഷണം നടന്നത്.
ലോറ തുണിക്കടയില്‍ സൈഡ് ഗ്ലാസ് എടുത്തുമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ടെക്‌നോ മൊബൈല്‍ സര്‍വീസ് സെന്ററില്‍ സെക്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഉള്‍വശത്തുള്ള ഗ്ലാസിന്റെ ലോക്കും തകര്‍ത്തിട്ടുണ്ട്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 6000 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരു കടകളും അടച്ചിരുന്നത്. രാവിലെ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam