
കൊച്ചി: കാലടിയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിലും തൃക്കൈ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. രാവിലെ പൂജക്ക് ക്ഷേത്രം ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
രണ്ട് ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ക്ഷേത്രം തുറക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്. ഒരു സിസിടിവി മോഷ്ടാക്കൾ മുകളിലേക്ക് തിരിച്ചുവെച്ചിരുന്നു. എങ്കിലും മറ്റൊരു സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച് മോഷണത്തിനെത്തുന്ന കള്ളന്മാരെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കാലടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read: 'കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും'; മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതിൽ അഭിമാനമെന്ന് സുരേഷ് ഗോപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam