ഇഷ്ടം കുരുമുളകിനോട്, എത്രയും കടത്തും; പൂട്ട് പൊട്ടിക്കുന്നതിൽ സമാനത, ഒടുവിൽപെട്ടു

Published : Nov 26, 2023, 08:19 PM ISTUpdated : Nov 26, 2023, 08:23 PM IST
ഇഷ്ടം കുരുമുളകിനോട്, എത്രയും കടത്തും; പൂട്ട് പൊട്ടിക്കുന്നതിൽ സമാനത, ഒടുവിൽപെട്ടു

Synopsis

കുറ്റ്യാടി പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ തൊണ്ടർനാട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കുരുമുളകായിരുന്നു പ്രതികൾ കൂടുതലും മോഷ്ടിച്ചിരുന്നത്. നാദാപുരം സ്വദേശികളായ ഇസ്മായിൽ, മുഹമ്മദ് സുഹൈൽ, അജ്മൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.   

കൽപ്പറ്റ: വയനാട്- കോഴിക്കോട് ജില്ലകളിൽ മലഞ്ചരക്ക് കടകൾ കുത്തിത്തുറന്ന് കുരുമുളക് മോഷണം പതിവാക്കിയ പ്രതികൾ പിടിയിൽ. കുറ്റ്യാടി പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ തൊണ്ടർനാട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കുരുമുളകായിരുന്നു പ്രതികൾ കൂടുതലും മോഷ്ടിച്ചിരുന്നത്. നാദാപുരം സ്വദേശികളായ ഇസ്മായിൽ, മുഹമ്മദ് സുഹൈൽ, അജ്മൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 

വയനാട്  ജില്ലയിലെ കാഞ്ഞിരങ്ങാട്, തേറ്റമല, മക്കിയാട്, എന്നിവിടങ്ങളിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. കൂടുതൽ മോഷണം തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നടന്നത്. കടയുടെ പൂട്ട് പൊളിക്കുന്നതിൽ പൊലീസ് സമാനത കണ്ടെത്തുകയായിരുന്നു. മോഷ്ടിക്കുന്നതാകട്ടെ ചാക്കുകണക്കിന് കുരുമുളകും. സമാന കേസുകൾ പരിശോധിച്ചപ്പോൾ, തോണിച്ചാലിലും ഇതേ രീതിയിൽ മോഷണം നടന്നതായി കണ്ടെത്തി. മലഞ്ചരക്ക് കടയുടെ പൂട്ട് പൊട്ടിച്ച് കുരുമുളക് കടത്തുകയായിരുന്നു. ഇതോടെ കവർച്ചാ സംഘം ഒന്നാകാമെന്ന നിഗമനത്തിലായി പൊലീസ്. 

കുടുംബത്തിലെ ഏക കുട്ടി, 17കാരനെ തൂക്കിലേറ്റി ഇറാൻ; ഇതുവരെ 68 കുട്ടികൾക്ക് വധശിക്ഷ, കടുത്ത പ്രതിഷേധം

തൊട്ടിൽ പാലം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ ഇതേ രീതിയിലുള്ള മോഷണം കണ്ടെത്തി. പക്രന്തളം മുതൽ മാനന്തവാടി വരെയുള്ള നൂറോളം സിസിടിവി പരിശോധിച്ചതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടയിൽ പ്രതികൾ കുറ്റ്യാടി, തൊട്ടിൽ പാലം പൊലീസ് സ്റ്റേഷനുകളിൽ  അറസ്റ്റിലായി. പിന്നീട് പ്രതികളെ തൊണ്ടർനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. മോഷ്ടിച്ച കുരുമുളക് കോഴിക്കോട്ടെ വിവിധ കടകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു. 

https://www.youtube.com/watch?v=Ko18SgceYX8
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ
സിയോൺകുന്നിൽ കണ്ടപ്പോൾ തന്നെ പരുങ്ങൽ, പിന്നെ മുങ്ങാൻ ശ്രമം, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ പിടിച്ചത് 20 ലിറ്റര്‍ ചാരായം