പല നാള്‍ കള്ളന്‍ ഒരു നാള്‍...! പൂട്ടിപ്പോയ മുറിയില്‍ മോഷണം, കള്ളനെ ഒളിച്ചിരുന്ന് കൃത്യമായി പൂട്ടി തൊഴിലാളികള്‍

Published : Mar 23, 2024, 02:39 AM IST
പല നാള്‍ കള്ളന്‍ ഒരു നാള്‍...! പൂട്ടിപ്പോയ മുറിയില്‍ മോഷണം, കള്ളനെ ഒളിച്ചിരുന്ന് കൃത്യമായി പൂട്ടി തൊഴിലാളികള്‍

Synopsis

ഇതോടെ വെള്ളിയാഴ്ച മുറി പൂട്ടി പുറത്ത് പോയ തൊഴിലാളികൾ താമസ സ്ഥലത്തിന് സമീപത്ത് തന്നെ കാവലിരിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മോഷ്ടാവ് എത്തുകയും മുറി കള്ളത്താക്കോലിട്ട് തുറന്ന് അകത്ത് കയറുകയുമായിരുന്നു.

പാലക്കാട്: മോഷ്ടിക്കാൻ റൂമിൽ കയറിയ കള്ളനെ മുറിക്കകത്തിട്ട് പൂട്ടിയ ശേഷം പൊലീസിൽ വിവരം അറിയിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ. പാലക്കാട് കൂറ്റനാടാണ് സംഭവം. കൂറ്റനാട് ആദം കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് ഏതാനും ആഴ്ചകളായി മോഷണം പതിവായിരുന്നു. തൊഴിലാളികൾ  മുറികളിൽ സൂക്ഷിച്ചിരുന്ന പൈസ അടുത്തടുത്ത് ദിവസങ്ങളിൽ മോഷണം പോയിരുന്നു.

ഇതോടെ വെള്ളിയാഴ്ച മുറി പൂട്ടി പുറത്ത് പോയ തൊഴിലാളികൾ താമസ സ്ഥലത്തിന് സമീപത്ത് തന്നെ കാവലിരിക്കുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മോഷ്ടാവ് എത്തുകയും മുറി കള്ളത്താക്കോലിട്ട് തുറന്ന് അകത്ത് കയറുകയുമായിരുന്നു. ഉടൻ തന്നെ തൊഴിലാളികളും നാട്ടുകാരും സ്ഥലത്തെത്തികയും മോഷ്ടാവിന്നെ മുറികകത്തിട്ട് പൂട്ടി ചാലിശ്ശേരി പൊലീസിൽ വിവരമറിയിച്ചു.  മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് പിടിയിലായ മോഷ്ടാവ്. ഇയാളിൽ നിന്നും നിരവധി ഡ്യൂപ്ലിക്കേറ്റ് താക്കോലുകളും കണ്ടെടുത്തു.

അതേസമയം, വയനാട്ടിൽ സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിലായിരുന്നു. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ് (18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍  നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ അമല്‍ (19) എന്നിവരാണ് പിടിയിലായത്. അമ്പലവയൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത് മാര്‍ച്ച് 15 ന് രാത്രിയായിരുന്നു. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി മലഞ്ചരക്കുകള്‍ അടക്കം സൂക്ഷിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ കയറിയാണ് നാല്‍വര്‍ സംഘം മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്ന പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്തുകയായിരുന്നു.

'400 അടിക്കുമെന്ന് പറഞ്ഞ ബിജെപി, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്തേ ഇത്ര വെപ്രാളം'; ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2013ന് ശേഷം ആദ്യം, തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കും; അറിയിപ്പുമായി ജാർഖണ്ഡ് തെര. കമ്മീഷൻ
വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി വരനെ കൈയേറ്റം ചെയ്ത് മദ്യപസംഘം