വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി

Web Desk   | Asianet News
Published : Oct 24, 2021, 12:39 AM IST
വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി

Synopsis

ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: വടക്കഞ്ചേരിയിൽ ഒരാഴ്ച മുൻപ് മോഷണം പോയ വളർത്തു കോഴിയെ കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്‍റെ വീട്ടിൽ നിന്നും മോഷണം പോയ മൂന്നു കോഴികളിൽ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസം സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്.

ഒക്ടോബർ 18നാണ് വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിൻ്റെ വീട്ടിലെ രണ്ടു വളർത്തുനായകളെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ഈ വീട്ടിൽ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റിൽ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തിയത്.

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ