ആദ്യം മണി മോഷ്ടിച്ചു, പിന്നാലെ കാണിക്കവഞ്ചി പൊളിച്ചു, മലയിൻകീഴ് പ്രദേശത്ത് ആരാധനാലയങ്ങളിൽ മോഷണം പതിവാകുന്നു

Published : Jul 16, 2026, 03:58 PM IST
Theft

Synopsis

തിരുവനന്തപുരം മലയിൻകീഴ് കാണവിള ഗുരുമന്ദിരത്തിലെ കാണിക്കപ്പെട്ടി പൊളിച്ച് പണം കവർന്നതായി ശാഖാ ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പുലർച്ചെ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മറ്റ് ആരാധനാലയങ്ങളിലും മുൻപ് സമാനമായ മോഷണങ്ങൾ നടന്നിട്ടുണ്ട്.

തിരുവനന്തപുരം: മലയിൻകീഴ് കാണവിള ഗുരുമന്ദിരത്തിലെ കാണിക്കപ്പെട്ടി പൊളിച്ച് പണം കവർന്നതായി ശാഖാ ഭാരവാഹികൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് സംഭവം. സമീപത്തെ സി സി സി ടി വി കാമറ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തി.

നേരത്തെ കീഴ്മഠം ഭഗവതി ക്ഷേത്രത്തിലെയും കുരുവിൻമുകൾ ഹോളി ഫാമിലി ചർച്ച് കുരിശടിയിലേയും കാണിക്ക വഞ്ചികളും കുത്തി പ്പൊളിച്ച് പണം കവർന്നതായും പരാതിയുണ്ട്.ഇക്കഴിഞ്ഞ മെയ് 25ന് കാണവിള ഗുരുമന്ദിരത്തിലെ 33 വർഷത്തിലേറെ പഴക്കമുള്ള മണി മോഷണം പോയിരുന്നു. പൊലീസ് മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ഗുരുമന്ദിര ഭാരവാഹികൾ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമ്മ 15 വയസുകാരി രഞ്ജിനി, അച്ഛൻ 18 കാരൻ രാജീവ്! 12 കൊല്ലത്തിന് ശേഷം അപൂർവ്വനേട്ടം, തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു
മകന്റെ വിവാഹം കാണാനായി കാത്തിരുന്ന് പിതാവ് മരിച്ചു, കല്യാണ ബ്യൂറോയ്ക്കെതിരെ യുവാവ്, നഷ്ടപരിഹാരം നൽകണമെന്ന് കോടതി