
കാസർകോട്: കാസർകോട് ഒഴിഞ്ഞവളപ്പിൽ നിന്നും കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ വീട്ടുടമയ്ക്ക് തിരിച്ചു നൽകി മോഷ്ടാവ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് വീട് കുത്തിത്തുറന്ന് മോഷ്ടിച്ച 25 പവൻ സ്വർണം വിട്ടുമുറ്റത്ത് തന്നെ തിരിച്ച് കൊണ്ട് വന്നിടുകയായിരുന്നു മോഷ്ടാവ്. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്ന് രാവിലെയാണ് സ്വർണം കണ്ടെത്തിയത്.
ഫെബ്രുവരി 10 നാണ് കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ രമേശന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയത്. വീടിന്‍റെ മുൻ വാതിലിന്‍റെ പൂട്ട് പൊട്ടിച്ചാണ് മോഷണ സംഘം അകത്ത് കടന്നത്. തുടർന്ന് കിടപ്പുമുറിയിലെ അലമാര തകർത്ത് സ്വർണവും പണവും കവർന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളുംവീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് മോഷണ വിവരം അറിഞ്ഞ ശേഷം പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam