കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു; കോട്ടയത്ത് നിന്നുള്ള സംഘം തേനിയിൽ അപകടത്തിൽ പെട്ട് 2 മരണം

Published : Mar 07, 2023, 09:29 AM ISTUpdated : Mar 07, 2023, 09:52 AM IST
കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു; കോട്ടയത്ത് നിന്നുള്ള സംഘം തേനിയിൽ അപകടത്തിൽ പെട്ട് 2 മരണം

Synopsis

സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കോട്ടയം: തമിഴ്നാട് തേനിക്ക് സമീപം വാഹനപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോട്ടയം ഭാഗത്ത്‌ നിന്നുള്ളവർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. കോട്ടയം ജില്ലക്കാരായ മൂന്ന് പേർ സഞ്ചരിച്ച വാഗൺ-ആർ കാറാണ് അപകടത്തിൽ പെട്ടത്. തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. എതിരെ വന്ന കർണാടക രജിസ്ട്രേഷനിലുള്ള ലോറിയുമായാണ് കൂട്ടിയിടിച്ചത്. കോയമ്പത്തൂരിൽ നിന്ന് ഇന്റർലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാറിന്റെ പിൻഭാഗത്തെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുൽ (23) എന്നിവരാണ് മരിച്ചത്. അനന്ദുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളജിൽ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കൾ ഇന്നലെ വൈകിട്ട് കാറുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാറാണ് അപകടത്തിൽപെട്ടത്.

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ