തെന്മലയിൽ വാഹനാപകടം: അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; പരുക്ക്

Published : Nov 14, 2024, 10:26 PM IST
തെന്മലയിൽ വാഹനാപകടം: അമിതവേഗത്തിലെത്തിയ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു; പരുക്ക്

Synopsis

തെന്മല ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

കൊല്ലം: തെന്മല ഉറുകുന്നിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചിട്ടു. സ്കൂട്ടർ യാത്രികനായ ഇടമൺ സ്വദേശി ഗുണശീലന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഉറുകുന്ന് പെട്രോൾ പമ്പിന് മുന്നിൽ  അപകടം നടന്നത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് പോയ സ്‌കൂട്ടറിനെ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാർ തെന്മല പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ