
കൊച്ചി: വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. ലൈസൻസി ജയിസന്‍റെ ബന്ധു ഡേവിസ് ആണ് മരിച്ചത്. പടക്ക കേന്ദ്രത്തിലെ സഹായി ആയിരുന്നു ജയിസന്‍. 7 പേര്‍ക്ക് പരിക്കുണ്ട്. ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്‍തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു.
ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്. അഗ്നിരക്ഷാസേന അടക്കം സംഭവസ്ഥലത്തേക്ക് തിരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam