എംജി സർവ്വകലാശാല കലോത്സവം; കിരീടം നിലനിർത്തി തേവര സേക്രഡ് ഹാർട്ട് കോളേജ്

Published : Mar 04, 2019, 10:59 PM ISTUpdated : Mar 04, 2019, 11:00 PM IST
എംജി സർവ്വകലാശാല കലോത്സവം; കിരീടം നിലനിർത്തി  തേവര സേക്രഡ് ഹാർട്ട് കോളേജ്

Synopsis

അലത്താളമെന്ന് പേരിട്ട കലോത്സവത്തിൽ നടി രജീഷ വിജയൻ ഉൾപ്പെടെയുള്ള ജൂൺ സിനിമയുടെ അണിയറ പ്രവർത്തകരാണ് സമ്മാനദാനം നിർവ്വഹിച്ചത്.  

മഹാത്മ ഗാന്ധി സർവകലാശാല കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും തേവര സേക്രഡ് ഹാർട്ട് കോളേജിന് കലാ കിരീടം.107 പോയിന്‍റുകൾ നേടിയാണ് തേവര സേക്രഡ് ഹാർട്ട് കോളേജ് കിരീടം നിലനിർത്തിയത്. അഞ്ച് ദിവസങ്ങളിലായി അൽപത്തിയേഴ് ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ സെന്റ് തെരേസാസ്  കോളേജിനാണ് രണ്ടാം സ്ഥാനം.

മത്സരാർഥികളുടെ ബാഹുല്യം മൂലം ഏറെ വൈകിയാണ് എല്ലാ ഇനങ്ങളും പൂർത്തിയായത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ രാത്രി പത്ത് മണിയോടെ  അവസാന ഫലമെത്തിയപ്പോൾ മുൻ വർഷത്തെ ചാമ്പ്യൻമാരായ തേവര സേക്രഡ് ഹാർട്ട് കോളേജ് തന്നെ കിരീടം നിലനിർത്തുകയായിരുന്നു.

അലത്താളമെന്ന് പേരിട്ട കലോത്സവത്തിൽ നടി രജീഷ വിജയൻ ഉൾപ്പെടെയുള്ള ജൂൺ സിനിമയുടെ അണിയറ പ്രവർത്തകരാണ് സമ്മാനദാനം നിർവ്വഹിച്ചത്.

എസ് എച്ച് തേവരയുടെ പുർണശ്രീ ഹരിദാസ് കലാ തിലക പട്ടം നേടി. അഞ്ച് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ അൻപത്തിയേഴ് ഇനങ്ങളിൽ 3700 മത്സരാർത്ഥികളാണ് മാറ്റുരച്ചത്. അടുത്ത വർഷം മുതൽ മേഖലാ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തണമെന്ന് യൂണിയൻ സർവ്വകലാശാലയോട്  ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്