തിരുവനന്തപുരത്തെ 30 ലക്ഷത്തിന്റെ 77 ബൊള്ളാർഡ് വിളക്കുകൾ കള്ളൻ പൊക്കി, പക്ഷേ സിസിടിവി കണ്ടു; കള്ളനെ പൊലീസ് പൊക്കി

Published : Jul 19, 2026, 10:37 PM IST
Smart light theft

Synopsis

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗര സൗന്ദര്യവൽക്കരണത്തിനായി സ്ഥാപിച്ചിരുന്ന ബൊള്ളാർട് ലക്ഷങ്ങൾ വില വരുന്ന ലൈറ്റുകളാണ് മോഷ്ടിച്ചത്. പാളയം രക്തസാക്ഷി മണ്ഡപം, വിജെടി ഹാൾ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 77 ബൊള്ളാർഡ് ലൈറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ വിലപിടിപ്പുള്ള നഗരവിളക്കുകൾ മോഷ്ടിച്ച കള്ളൻ പിടിയിൽ. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗര സൗന്ദര്യവൽക്കരണത്തിനായി സ്ഥാപിച്ചിരുന്ന ബൊള്ളാർട് ലക്ഷങ്ങൾ വില വരുന്ന ലൈറ്റുകളാണ് മോഷ്ടിച്ചത്. പാളയം രക്തസാക്ഷി മണ്ഡപം, വിജെടി ഹാൾ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 77 ബൊള്ളാർഡ് ലൈറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്.

പൂവാർ സ്വദേശി കണ്ണനാണ് പിടിയിലായത്. കൻ്റോമെൻ്റ് സ്റ്റേഷൻ പരിധിയിൽ മാത്രം 10 ലക്ഷം രൂപയുടെ ലൈറ്റുകളാണ് പ്രതി മോഷ്ടിച്ചത്. തലസ്ഥാനത്തെ എല്ലാ പാർക്കുകളിൽ നിന്നായി 30 ലക്ഷത്തിലധികം രൂപയുടെ മോഷണം നടന്നതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതലാണ് ഈ മോഷണങ്ങൾ നടന്നിട്ടുള്ളത് എന്ന് പൊലീസ് പറഞ്ഞു. മ്യൂസിയം ഫോർട്ട് സ്റ്റേഷനുകളിൽ കൂടുതൽ പരാതികൾ സ്മാർട് സിറ്റി നൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാദം; മാറ്റിവച്ച ലേഖനം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് ലേഖകൻ ടി സി രാജേഷ്
ഓട്ടിസം ബാധിതനായ 26കാരനെ പട്ടികയ്ക്ക് മ‍ർദ്ദിച്ച് സമീപവാസി, ശരീരമാസകലം പരിക്കേറ്റ് യുവാവ്, പരാതി