തെളിവെടുപ്പിന് കൊണ്ടുപോകും വഴി തട്ടുകടയിൽ നിർത്തി; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു

Published : Sep 20, 2024, 10:36 PM IST
തെളിവെടുപ്പിന് കൊണ്ടുപോകും വഴി തട്ടുകടയിൽ നിർത്തി; പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ടു

Synopsis

ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയപ്പോഴായിരുന്നു സംഭവം.

ആലപ്പുഴ: തെളിവെടുപ്പിന് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് വച്ചായിരുന്നു സംഭവം. തൃശ്ശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഇവർ ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയിരുന്നു. ഈ സമയത്താണ് കൈയ്യിൽ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ