വീട്ടുകാർ കൊച്ചിയിൽ പോയി, അടച്ചിട്ട വീട്ടിൽ നിന്ന് മോഷ്ടാവ് കവർന്നത് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും

Published : Jun 13, 2023, 01:22 AM ISTUpdated : Jun 13, 2023, 01:44 AM IST
വീട്ടുകാർ കൊച്ചിയിൽ പോയി, അടച്ചിട്ട വീട്ടിൽ നിന്ന് മോഷ്ടാവ് കവർന്നത് 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും

Synopsis

വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ടങ്കിലും അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലാണ്. മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്.

മലപ്പുറം: അങ്ങാടിപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സിബിയും കുടുംബവും എറണാകുളത്തേക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ പുറക് വശത്തുള്ള വാതിൽ ചവിട്ടിപൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ടങ്കിലും അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലാണ്. മോഷ്ടാവിന്റെതാണന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്. സഹോദരൻ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസിൽ വിവരമറിയച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.

ആഴ്ചകൾക്ക് മുമ്പ് സമാനമായ രീതിയിൽ അങ്ങാടിപ്പുറം റെയിൽവെ പരിസരത്തുള്ള നിരവധി വീടുകളിൽ മോഷണശ്രമം നടന്നിരുന്നു. മഴക്കാലമായതോടെ രാത്രി കാല പോലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്തണമെന്ന് നാട്ടുകാർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു