ചിക്കൻ കടകളിൽ മോഷണം നടത്തുന്ന യുവാവ് ഒടുവിൽ പൊലീസ് വലയിൽ!

Published : Jul 22, 2023, 07:02 AM ISTUpdated : Jul 22, 2023, 07:36 AM IST
ചിക്കൻ കടകളിൽ മോഷണം നടത്തുന്ന യുവാവ് ഒടുവിൽ പൊലീസ് വലയിൽ!

Synopsis

മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽ നിന്നും മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പൊലീസിന്റെ പിടിയിലാകുന്നത്.

മാവേലിക്കര: ചിക്കൻ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ശ്രദ്ധ തിരിച്ച് പണം കവരുന്ന പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയി (30) ആണ് പൊലീസ് പി‌ടിയിലാത്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽ നിന്നും മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പൊലീസിന്റെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ കടകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് നിരീക്ഷണം നടത്തി വരികെയാണ് ഇയാൾ പിടിയിലാകുന്നത്.

ജില്ലയിലെ പല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരിൽ നിന്നും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി കെ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ സതീഷ് കുമാർ, ബിന്ദുരാജ്, പുഷ്പശോഭൻ, സീനിയർ സിപിഒ ഷാജിമോൻ, അരുൺകുമാർ, ശ്യാം, സിപ ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിയത് 8 ലക്ഷത്തിന്റെ സാധനം; ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

PREV
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു