മുസ്ലിം ലീഗ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം, പൊളിച്ചടുക്കാൻ നോട്ടീസ് നൽകി സിപിഎം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്ത്

Published : Jan 15, 2026, 01:49 PM IST
Muslim League Bus Shelter

Synopsis

വയനാട് തിരുനെല്ലിയിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നോട്ടീസ് നൽകി. അനധികൃത നിർമ്മാണം എന്നാണ് വിശദീകരണമെങ്കിലും, ഇത് രാഷ്ട്രീയ പ്രതികാരമാണെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്

തിരുനെല്ലി: വയനാട് തിരുനെല്ലി നരിക്കല്ലിൽ മുസ്ലിം ലീഗ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാൻ നോട്ടീസ്. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് സി പി എം ഭരിക്കുന്ന തിരുനെല്ലി പഞ്ചായത്തിന്‍റെ നടപടി. മൂന്ന് ദിവസത്തിനുള്ളിൽ പൊളിച്ച് നീക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പ്രതികാര നടപടിയെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പരാതി കിട്ടിയതിനാലാണ് പൊളിച്ചു നീക്കാൻ നടപടിയെടുക്കുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെ സി പി എം ലീഗ് സംഘർഷം ഉണ്ടായ സ്ഥലമാണ് നരിക്കല്ല്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുറിയിൽ പിടിവലി നടന്നതിന്റെ അടയാളം, മുഖത്ത് മാന്തിയ പാടുകള്‍; വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനില‌യിൽ
മലപ്പുറത്ത് പൂജാരി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍