മേയറും ഡെപ്യൂട്ടി മേയറും എങ്ങനെ ക്വാറന്റൈനില്‍ നിന്നൊഴിവായി; ചോദ്യവുമായി ബിജെപി കൗണ്‍സിലര്‍

By Web TeamFirst Published Jul 30, 2020, 6:02 PM IST
Highlights

മേയറും ഡെപ്യൂട്ടി മേയറും ക്വാറന്റൈന്‍ ലംഘിച്ചെന്ന് അജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ആരോപിച്ചു. മേയര്‍ ക്വാറന്റൈന്‍ ലംഘിച്ചു ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ മേയറും ഡെപ്യൂട്ടി മേയറും എങ്ങനെ ക്വാറന്റൈന്‍ പട്ടികയില്‍ നിന്ന് ഒഴിവായെന്ന ചോദ്യവുമായി ബിജെപി കൗണ്‍സില്‍ കരമന അജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മേയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അജിത്തും കുടുംബവും ക്വാറന്റൈനിലാണ്. എന്നാല്‍, മേയറും ഡെപ്യൂട്ടി മേയറും ക്വാറന്റൈന്‍ ലംഘിച്ചെന്ന് അജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റില്‍ ആരോപിച്ചു. മേയര്‍ ക്വാറന്റൈന്‍ ലംഘിച്ചു ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തു. 

ലോക്ക്ഡൗണിലായ തിരുവനന്തപുരം നഗരസഭ പരിധിയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നഗര പിതാവേ.... 
താങ്കള്‍  നഗരവാസികളായ ഞങ്ങളുടെ നാഥനാണ്.... 
ഞങ്ങളെ കൈവിടരുതെ......
 (ഞാന്‍ കരമന അജിത് നഗരസഭാ അംഗം കരമന വാര്‍ഡ്)
 സര്‍, 
 പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ഒരു മാസത്തില്‍ ഒരിക്കല്‍ ഒരു കൗണ്‍സില്‍ യോഗം കൂടണം എന്നാണ് ചട്ടം.  ആ ചട്ടമനുസരിച്ച് ഇന്ന് 30- 7 -2020 , സാധാരണ യോഗത്തിന്റെ അജണ്ട 
25- 7- 2020, എനിക്ക് ലഭിക്കുകയുണ്ടായി.  പക്ഷേ എനിക്ക് കൗണ്‍സിലില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ല.  ചില സമ്പര്‍ക്ക പട്ടികയുടെ അടിസ്ഥാനത്തില്‍ എന്നെ കൊറന്റയില്‍ ഇരിക്കുവാന്‍ താങ്കള്‍  തന്നെ പറഞ്ഞതിന്റെ  അടിസ്ഥാനത്തില്‍ ഞാന്‍ കൊറന്റ്റ്റയിലാണ്. ഞാനും ഭാര്യയും രണ്ടു മക്കളും 4-8-20 വരെ ജില്ലാ ഭരണകൂടത്തിന്റെ നിരീക്ഷണത്തില്‍ ആണെന്ന് വീട്ടില്‍ സ്റ്റിക്കറും ഒട്ടിച്ചു.  പക്ഷേ താങ്കളും ഡെപ്യൂട്ടി മേയറും സമ്പര്‍ക്ക പട്ടികയില്‍ പെട്ട ആളുകളാണ്. ഏതു മാനദണ്ഡത്തില്‍ അടിസ്ഥാനത്തിലാണ് കൊറന്റെ യില്‍ നിന്നും ഒഴിവായത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല...

സര്‍. 
അതൊക്കെ പോട്ടെ.....  കോവിഡ് 19 മഹാമാരി തീരപ്രദേശത്തും മറ്റു പ്രദേശങ്ങളിലും സാമൂഹ്യ വ്യാപനത്തില്‍ നഗരത്തെ ലോക്ക് ഡൗണും, ത്രിബിള്‍ ലോക്ക് ഡൗണും, കണ്ടയ്‌മെന്റ് സോണുമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.  ഇന്ന് 25 ദിവസമായി നഗരം കര്‍ശന നിയന്ത്രണത്തില്‍ ആണ്. പത്തു ലക്ഷം വരുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളും കുടുംബം പോറ്റാന്‍ വഴിയില്ലാതെ സാമൂഹികവും സാമ്പത്തികവുമായ ഒറ്റപ്പെടലിലാണ്. സര്‍ അന്നോട് അന്നത്തെ അന്നത്തിന് പകലന്തിയോളം പൊരിവെയിലത്ത്  പണിയെടുക്കുന്നവരാണ് നഗരവാസികളില്‍ ബഹുഭൂരിപക്ഷവും.

ആ പാവപ്പെട്ടവര്‍ ജീവനോപാധി നഷ്ടപ്പെട്ട് നിത്യവൃത്തിക്ക് വഴിയില്ലാതെ പലരും മാനസിക സമ്മര്‍ദ്ദത്തിലും,  ആത്മഹത്യാ വക്കിലുമാണ്. സാര്‍ ആയതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശത്തെ ആളുകള്‍ക്ക് വേണ്ട ജീവിതസൗകര്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തണം സര്‍,  1, സൗജന്യ റേഷനും പലവ്യഞ്ജന സാധനങ്ങളും പച്ചക്കറികളും അടിയന്തരമായി നല്‍കുക. 2, ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും രോഗികള്‍ക്കും മൂന്നു നേരത്തെ ആഹാരം കമ്യൂണിറ്റി കിച്ചന്‍ വഴി ഏര്‍പ്പെടുത്തുക. 3, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഗരവാസികള്‍ക്ക് ഒരു മാസത്തേക്കെങ്കിലും കുടിവെള്ളം വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കുക. 4, ജീവിതചര്യ  രോഗികള്‍ക്കും,  പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കും  വേണ്ട മരുന്നുകള്‍ ഉടന്‍ എത്തിക്കുക. (പ്രളയ സമയത്ത് നമ്മുടെ മുന്‍ മേയര്‍ മറ്റു പ്രദേശങ്ങളില്‍ മരുന്നുകള്‍ എത്തിച്ചത് പോലെയുള്ള മാതൃകാപ്രവര്‍ത്തനം)

5, വൃക്കരോഗികള്‍ക്ക് ഫ്രീ ഡയാലിസിസ് പ്രോജക്ട് ഉള്‍പ്പെടുത്തും എന്നുപറഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ്  കൗണ്‍സിലര്‍മാരായ ഞങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയ ലിസ്റ്റില്‍പ്പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രി വഴി ഫ്രീ ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുക, 6, രോഗവ്യാപനം തടയുന്നതിനുവേണ്ടി നിയന്ത്രണ മേഖലയില്‍ ച95 ാമസെ, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ ആവശ്യാനുസരണം സൗജന്യമായി എത്തിക്കുക.
 മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ കല്‍പ്പിച്ച് നമ്മുടെ നഗര പിതാവായ........
നാഥനായി........
ഞങ്ങള്‍ നഗരവാസികളെ രക്ഷിക്കണം.......
എന്ന്,  
കേണപഅപേക്ഷിക്കുന്നു.
കരമന അജിത്ത്
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍. 

 

click me!