
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ക്രിസ്മസ് - നവവൽസര ആഘോഷമൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ , നെയ്യാറ്റിൻകര നിംസ് ആനി സുള്ളിവൻ റീഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലെ 71 കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.
വിമാനത്താവളത്തിലെ ഇന്റർനാഷനൽ ടെർമിനൽ സന്ദർശിച്ച കുട്ടികൾക്കായി കാരൾ, ഡാൻസ് അവതരണങ്ങൾ, കേക്ക് കട്ടിങ് എന്നിവ ഒരുക്കിയിരുന്നു. ടിയാൽ, എയർ ഇന്ത്യ എന്നിവരുടെ വകയായി സമ്മാനങ്ങളും നൽകി. തുടർന്ന് എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിന്റെ എം ആർ ഒ (മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർ ഹോൾ) യൂണിറ്റ് സന്ദർശിച്ച കുട്ടികൾക്ക് അധികൃതർ വിമാനങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച സാങ്കേതിക കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. മറക്കാനാകാത്ത അനുഭവങ്ങളുമായാണ് കുട്ടികൾ വിമാനത്താവളത്തിൽ നിന്നു മടങ്ങിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾക്കായി ക്രിസ്മസ് ട്രീ കാരൾ മത്സരങ്ങളും സംഘടിപ്പിച്ചു.
Read Also: അരൂരിൽ വലയിൽ കുടുങ്ങി മലമ്പാമ്പ്; കണ്ടെത്തിയത് തോട്ടിൻ കരയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam