മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം മുളയിലേ നുള്ളി, പ്രതിഷേധത്തിൽ മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്

Published : Nov 17, 2026, 12:01 PM IST
manaveeyam rajesh

Synopsis

പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള്ള നീക്കം എന്നാണ് മേയർ പ്രതികരിക്കുന്നത്.

തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട് ചില പ്രതിഷേധത്തിൽ മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. നവംബർ 14ന് പുഷ്പവതിയുടെ പരിപാടി നടത്താൻ ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് മേയർ പ്രതികരിക്കുന്നത്. നവംബർ 14ന് മാനവിയും വീഥിയുടെ രജത ജൂബിലി ആഘോഷസമിതി എന്ന പേരിലാണ് ഓൺലൈനിൽ അപേക്ഷ ലഭിച്ചത്.സർക്കാരിന്റെയും നഗരസഭയുടെയോ പ്രതിനിധികൾ ഈ സമിതിയിൽ ഇല്ല. പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള്ള നീക്കം എന്നാണ് മേയർ പ്രതികരിക്കുന്നത്. ആഘോഷ കമ്മിറ്റി സമർപ്പിച്ച അപേക്ഷ ഉൾപ്പെടുത്തിയാണ് മേയറുടെ ഫേസ്ബുക്ക് കുറിപ്പ്. ആരെങ്കിലും വന്ന് ഞങ്ങളാണ് മാനവീയം രജതജൂബിലി സാംസ്കാരിക സമിതി എന്ന് പറഞ്ഞാൽ അംഗീകരിയ്ക്കാൻ ആവില്ല. അല്ലെങ്കിൽ തന്നെ സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതും കോർപ്പറേഷന് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജത ജൂബിലി ആഘോഷം നടത്തുമ്പോൾ സംസ്ഥാന സർക്കാരിൻ്റെയൊ കോർപ്പറേഷൻ്റെയോ പ്രതിനിധികൾ ആരെങ്കിലുമൊക്കെ ആ സമിതിയിൽ ഉണ്ടാകണ്ടെ ? അങ്ങനെ അരും ഇല്ലെന്ന് മാത്രമല്ല അത്തരത്തിൽ യാതൊരു അറിവുമില്ല.

കഴിഞ്ഞ 11 മാസമായി മേയറായി പ്രവർത്തിയ്ക്കുന്നു നാളിതുവരെ മാനവീയം രജതജൂബിലി സാംസ്‌കാരിക സമിതി എന്ന പേരിൽ ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ല. അത്തരത്തിൽ അദൃശ്യമായ ഒരു ഒരു കൂട്ടായ്മയ്ക്ക് എങ്ങിനെയാണ് മാനവീയം രജതജൂബിലി ആഘോഷിയ്ക്കുവാൻ കഴിയുന്നത്? പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കമാണ് മുളയിലെ നുളളിയത്.അക്കാര്യം മറച്ചു വയ്ക്കാനാണ് കലാകാരന്മാരെ തടയുന്നു എന്ന് പ്രചരിപ്പിയ്ക്കുന്നത്. അപേക്ഷ നിരസ്സിച്ചത് തക്കതായ കാരണമുള്ളത് കൊണ്ട് തന്നെയാണ്. മാധ്യമങ്ങളെയും,കലാകാരമ്പാരെയും തെറ്റിദ്ധരിപ്പിച്ച് വാർത്ത സൃഷ്ടിയ്ക്കുന്നവരുടെ ഉദ്ദേശം പാളയം മാർക്കറ്റ് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കുക എന്നതാണ്. അതെന്തായാലും നടക്കില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരാപ്പുഴയിൽ രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ, മദ്യപിച്ച് മർദനം പതിവെന്ന് ഭാര്യ
സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിയുടെ മരണം: നടപടിയുമായി സർക്കാർ, കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ