Liver transplant- രമേശന് മകള്‍ കരള്‍ പകുത്തുനല്‍കും; പക്ഷേ സാമ്പത്തിക സഹായം ഉടനടി ആവശ്യമുണ്ട്

Published : Nov 17, 2021, 02:28 PM ISTUpdated : Nov 17, 2021, 02:44 PM IST
Liver transplant- രമേശന് മകള്‍ കരള്‍ പകുത്തുനല്‍കും; പക്ഷേ സാമ്പത്തിക സഹായം ഉടനടി ആവശ്യമുണ്ട്

Synopsis

ശസ്‌ത്രക്രിയക്കും തുടര്‍ ചികില്‍സകള്‍ക്കുമായി 25 മുതല്‍ 30 ലക്ഷം രൂപ വരെ വേണ്ടിവരുമെന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

തിരുവനന്തപുരം: ഗുരുതര കരള്‍ രോഗം ബാധിച്ച വ്യാപാരി ഉടനടി കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയക്ക് സഹായം തേടുന്നു. കാരോട് സ്വദേശി പി.വി മിനി ഭവനില്‍ വി. രമേശന്‍(53) ആണ് രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മകള്‍ അപര്‍ണയാണ് രമേശന് കരള്‍ പകുത്തുനല്‍കുക. 

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് വി. രമേശന്‍ ചികില്‍സ തേടുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടത്തിയ വിദഗ്‌ധ പരിശോധനയില്‍ ഒന്‍പതാം തിയതി കരള്‍ രോഗം(Non-alcoholic fatty liver disease- കരള്‍ വീക്കം) സ്ഥിരീകരിച്ചു. ഇതോടെ കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ശസ്‌ത്രക്രിയക്കും തുടര്‍ ചികില്‍സകള്‍ക്കുമായി 25 മുതല്‍ 30 ലക്ഷം രൂപ വരെ വേണ്ടിവരുമെന്നത് കുടുംബത്തെ പ്രതിസന്ധിയിലാക്കി. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടില്‍ ശസ്‌ത്രക്രിയ നടത്താന്‍ പരിശ്രമിച്ചെങ്കിലും രോഗിയുടെ ആരോഗ്യനില പരിഗണിച്ച് ഇതിന് സാധിച്ചില്ല. ഇതോടെ ചികില്‍സയ്‌ക്കാവശ്യമായ ഭീമമായ തുക സ്വരൂപിക്കാന്‍ സാമൂഹ്യമാധ്യമങ്ങളും ഫണ്ട് സ്വരൂപണ മൊബൈല്‍ ആപ്ലിക്കേഷനുകളും വഴി ശ്രമിച്ചെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യമായ സാമ്പത്തികം  കണ്ടെത്താനാവാതെ  വിഷമിക്കുകയാണ് കുടുംബം. 

ഏറെക്കാലം ഗള്‍ഫിലായിരുന്ന രമേശന്‍ നാട്ടില്‍ തിരിച്ചെത്തി തുണിക്കട നടത്തി ഉപജീവനം കണ്ടെത്തുമ്പോഴാണ് ഗുരുതര രോഗം പിടിപെടുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രമേശന്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്. എത്രയും വേഗം കരള്‍ മാറ്റിവെക്കല്‍ പൂര്‍ത്തിയാക്കണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ രമേശന്‍റെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം തിടുക്കത്തില്‍ പണം സ്വരൂപിക്കാനുള്ള ശ്രമത്തിങ്ങളിലാണ്. മക്കള്‍ രണ്ടുപേരും വിദ്യാര്‍ഥികളാണ്. 

വി. രമേശന് ചികില്‍സാ സഹായമെത്തിക്കാനുള്ള വിവരങ്ങള്‍ 

Name- V Ramesan 
Age- 53
Blood Group- O+ve
Address- P.V Mini Bhavan, Mannamkonam, Karode, Vilappilsala Po, TVM, Kerala

Account Detials

Name- Mini PV
Account No- 622299139
Bank- Indian Bank
IFSC Code- IDIB000K254
Phone- +918778948169, +918078939046 (G-pay, Phone Pay, Paytm) 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്