
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരില്‍ അയൽവാസിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ വെള്ളറട പൊലീസ് പിടികൂടി. തേക്കുപാറ വെള്ളരിക്കുന്ന് സ്‌നേഹാ വീട്ടില്‍ ഉല്ലാസ് (41) ആണ് അറസ്റ്റിലായത്. കുത്തേറ്റതിനെത്തുടർന്ന് സമീപവാസിയായ രതീഷ് കുമാര്‍ (30) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
മുൻവൈരാഗ്യത്തിന്‍റെ പേരില്‍ ഇയാൾ ആക്രമിക്കുകയായിരുന്നെന്ന രതീഷ് കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ അയൽവാസിയായ അക്രമിയെ പിടികൂടുകയായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ്.ഐ. മനോജ്, സിവില്‍ പൊലീസുകാരായ അനി, ജയകൃഷ്ണന്‍ അടങ്ങുന്ന സംഘമാണ് അക്രമിയെ പിടികൂടിയത്. കോതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam