
ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള ഓണ വിഭവങ്ങളുമായി തിരുവോണത്തോണി എത്തി. ഇന്നലെ വൈകിട്ട് കാട്ടൂർ മാഹാവിഷ്ണ ക്ഷേത്രത്തിൽ നിന്നാണ തോണി പുറപ്പെട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ
ആചാരപ്പെരുമയിൽ ആഘോഷം തെല്ലുമില്ലാതെ തിരുവോണത്തോണി വരവ്. ആളും ആരവും ഇല്ലാതെയുള്ള ഓണാഘോഷ ചടങ്ങുകൾ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യം. ഇന്നലെ കാട്ടൂരിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണിയിൽ 20 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെ ആറ് മണിയോടെ തോണി ആറന്മുള പാർഥക്ഷേത്രത്തിലെത്തി.
52 കരകളെ പ്രതിനിധീകരിച്ച് ളാക ഇടയാറൻമുള പള്ളിയോടം മാത്രമാണ് തിരുവോണത്തോണിക്ക് അകമ്പടി സേവിച്ചത്. കിഴക്കൻ മേഖലയിലെ കരക്കാർക്കായിരുന്നു ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം. യാത്രയിൽ ഒരിടത്തും പതിവ് വെറ്റ- പുകയില സമർപ്പണം ഉണ്ടായിരുന്നില്ല.
കുമാരനെല്ലൂർ മങ്ങാട്ട് ഇല്ലത്തെ രവീന്ദ്രബാബു ഭട്ടതിരിയാണ് യാത്രക്ക് നായക സ്ഥാനം വഹിച്ചത്. രവീന്ദ്ര ബാബു ഭട്ടതിരിയുടെ കന്നിയാത്രയായിരുന്നു. ക്ഷേത്രക്കടവിലെത്തിയ തിരുവോണത്തോണിയെ ദേവസ്വം ബോർഡ് അധികൃതരും പള്ളിയോട സേവ സംഘം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.
കാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്നുള്ള ദീപം മങ്ങാട്ട് ഭട്ടതിരി ആറന്മുള ക്ഷേത്ര മേൽ ശാന്തിക്ക് കൈമാറി. ഓണസദ്യം കഴിച്ച് മങ്ങാട്ട് ഭട്ടതിരി കുമാരനെല്ലൂരിലേക്ക് മടങ്ങുന്നതോടെയാണ് ചടങ്ങുകൾ അലവസാനിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam