ഭൂമിപ്രശ്നം; കളക്ടർ വിളിച്ച ഹിയറിങ്ങില്‍ പങ്കെടുക്കാനെത്തിയ അഭിഭാഷകയ്ക്ക് ഫോൺ ഭീഷണി

Published : Sep 04, 2020, 04:18 PM IST
ഭൂമിപ്രശ്നം; കളക്ടർ വിളിച്ച ഹിയറിങ്ങില്‍ പങ്കെടുക്കാനെത്തിയ അഭിഭാഷകയ്ക്ക് ഫോൺ ഭീഷണി

Synopsis

ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബിക്കാണ് ഫോണിൽ ഭീഷണിയെത്തിയത്. വെള്ളിയാഴ്ചയാണ് ജില്ലാ കളക്ടർ മുമ്പാകെ അഭിഭാഷക ഹിയറിങ്ങിൽ പങ്കെടുക്കാനെത്തിയത്. 

ഇടുക്കി: സ്വകാര്യവ്യക്തിയുടെ ഭൂമി പ്രശ്നത്തിൽ ജില്ലാ കളക്ടർ വിളിച്ച് ചേര്‍ത്ത ഹിയറിങ്ങിന് പങ്കെടുക്കാനെത്തിയ അഭിഭാഷകയ്ക്ക് ഫോൺ ഭീഷണി. ഹൈക്കോടതി അഭിഭാഷക അഡ്വ. ഷിബിക്കാണ് ഫോണിൽ ഭീഷണിയെത്തിയത്. വെള്ളിയാഴ്ചയാണ് ജില്ലാ കളക്ടർ മുമ്പാകെ അഭിഭാഷക ഹിയറിങ്ങിൽ പങ്കെടുക്കാനെത്തിയത്. 

ഇതിന് മുന്നോടിയായി കക്ഷിയെ നേരിൽ കാണുന്നതിന് വേണ്ടി അഭിഭാഷക വ്യാഴാഴ്ച മൂന്നാറിലെത്തിയിരുന്നു. ഇതിനിടെയാണ് ഹിയറിങ്ങിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട്   ഭീഷണിയെത്തിയത്. സംഭവത്തിൽ മൂന്നാർ സിഐക്ക് അഭിഭാഷക പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ നിർദ്ദേശമനുസരിച്ച് മേൽനടപടികൾ സ്വീകരിക്കുമെന്ന് അധിക്യതർ അറിയിച്ചു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കി 26കാരന് 47 വർഷം തടവ്
അരൂരിൽ 'ദേശാടനപക്ഷി', യുഡിഎഫിൽ കലാപം; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്ററുകൾ