വിനോദ യാത്രക്കെത്തിയ യുവതിയുള്‍പ്പടെയുള്ള സംഘത്തെ ആക്രമിച്ചു; പ്രതികള്‍ പിടിയില്‍

Published : Sep 03, 2020, 09:51 PM IST
വിനോദ യാത്രക്കെത്തിയ യുവതിയുള്‍പ്പടെയുള്ള സംഘത്തെ ആക്രമിച്ചു; പ്രതികള്‍ പിടിയില്‍

Synopsis

ഉത്രാട ദിനത്തിലാണ് ആറ്റുകാട് സന്ദർശിച്ച് മടങ്ങിയ കൊച്ചി സ്വദേശികളായ കുടുംബത്തെ ഒരു സംഘം ആക്രമിച്ചത്.

ഇടുക്കി: വിനോദ യാത്രക്കെത്തിയ യുവതിയുള്‍പ്പടെയുള്ള ടൂറിസ്റ്റുകളെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. പള്ളിവാസൽ സ്വദേശികളായ ബാലകൃഷ്ണൻ(33), ബാലസുധൻ(22) എന്നിവരെയാണ് മൂന്നാർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉത്രാട ദിനത്തിലാണ് ആറ്റുകാട് സന്ദർശിച്ച് മടങ്ങിയ കൊച്ചി സ്വദേശികളായ കുടുംബത്തെ ഒരു സംഘം ആക്രമിച്ചത്.

വാഹനം കയറ്റിവിടുന്നത്  സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും തര്‍ക്കത്തിനൊടുവില്‍  പള്ളിവാസലിന് സമീപത്തുവെച്ച് മൂന്നു യുവാക്കൾ ചേർന്ന് ഇവരെ മർദ്ദിക്കുകയായിരുന്നു. അക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ പൊലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചന്തുവിന്റെ സ്വപ്നം തകർന്നു, അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ബേക്കറി കത്തി നശിച്ചു, 20 ലക്ഷത്തിന്റെ നഷ്ടം
സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സ്കൂൾ വിദ്യാർഥികൾ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു