രാത്രി വീട്ടിൽ കയറി യുവതിയുടേയും സുഹൃത്തിന്റേയും വീഡിയോ പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി, രണ്ടുപേര്‍ അറസ്റ്റിൽ

Published : Jul 01, 2026, 01:24 AM IST
Manjeshwar

Synopsis

മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ഡയമണ്ട് കമ്മലും തട്ടിയെടുത്ത സംഘം, ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

കാസർകോട്: മഞ്ചേശ്വരത്ത് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെയും ആൺസുഹൃത്തിന്റെയും വീഡിയോ പകർത്തുകയും ലൈംഗിക ചൂഷണ ശ്രമം നടത്തുകയും ചെയ്തതിന് രണ്ടുപേർ പിടിയിൽ. ഉദ്യാവര സ്വദേശികളായ അൻവർ, സെനോഹർ എന്നിവരാണ് അറസ്റ്റിലായത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെയും ആൺ സുഹൃത്തിൻ്റെയും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. 23ന് രാത്രി പത്തര മണിയോടെയാണ് സംഭവം. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27 വയസുകാരിയാണ് പരാതിക്കാരി. വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭർത്താവിനു അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു, പണം ഇല്ലെന്നു പറഞ്ഞപ്പോൾ ഡയമണ്ട് കമ്മൽ ഭീഷണിപ്പെടുത്തി ഊരിവാങ്ങി.

തുടർന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യാവർ മാട സ്വദേശികളായ 46 വയസുകാരൻ അൻവർ, 28 വയസുള്ള സെനോഹർ എന്നിവർ അറസ്റ്റിലായത്. സെനോഹർ നേരത്തെ കഞ്ചാവ് കേസ് പ്രതിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോഡ്ജിൽ മുറിയെടുത്തത് ഉച്ചയോടെ, ആരും അറിയാതെ പ്രസവിക്കണമെന്ന് കരുതി, കലാശിച്ചത് യുവതിയുടെ മരണത്തിൽ, ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയിൽ
കോവളത്തേക്കെത്തിയ കാറിലെ 'രഹസ്യം' ചോർന്നു, വഴിയിൽ കാത്തുനിന്ന് പൊലീസ്, വെട്ടിച്ച് രക്ഷപ്പെടാൻ യുവാക്കളുടെ ശ്രമം; സാഹസികമായി കീഴടക്കി, വൻ ലഹരിവേട്ട