മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടി മൂന്നരവയസ്സുകാരൻ

By Web TeamFirst Published Jun 1, 2019, 7:23 AM IST
Highlights

കളിചിരികളുടെ ലോകത്താണ് മൂന്നരവയസുകാരൻ മുഹമ്മദ് സഹൽ. ഉപ്പയോട് കലഹിച്ച് ഉമ്മയോട് വഴക്കിട്ട് അവൻ ഓടിചാടിനടക്കുന്നു. എട്ടു മാസം മുൻപാണ് പനിയും വയറുവേദനയുമായി മുഹമ്മദ് സഹലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു. 
 
കോഴിക്കോട് :  രക്താർബുദം ബാധിച്ച മൂന്നരവയസ്സുകാരൻ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. കോഴിക്കോട് വെള്ളിപറംമ്പ് സ്വദേശി നൗഷാദിന്റെസ മകൻ മുഹമ്മദ് സഹലിന് ഉടൻ ശസ്ത്രക്രിയ നടത്തിയാൽ ജീവിതത്തിലേക്ക് മടങ്ങിവരാനാകുമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഭാരിച്ച ചികിത്സാ ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ് കുടുംബം. 

കളിചിരികളുടെ ലോകത്താണ് മൂന്നരവയസുകാരൻ മുഹമ്മദ് സഹൽ. ഉപ്പയോട് കലഹിച്ച് ഉമ്മയോട് വഴക്കിട്ട് അവൻ ഓടിചാടിനടക്കുന്നു. എട്ടു മാസം മുൻപാണ് പനിയും വയറുവേദനയുമായി മുഹമ്മദ് സഹലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പരിശോധനയിൽ രക്താർബുദം സ്ഥിരീകരിച്ചു. 

പിന്നീട് തിരുവനന്തപുരം റീജണൽ കാൻസർ സെന്‍ററിലേക്ക് മാറ്റി. ആറ് കീമോ തെറാപ്പി ചെയ്തു. രോഗം ഭേദമാകാൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ അല്ലാതെ വേറെ മാർഗമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ചികിത്സാ സൗകര്യമുള്ളത്.  ഓട്ടോറിക്ഷാ ഡ്രൈവറായ നൗഷാദിന് ഇത്രയധികം തുക കണ്ടെത്താനാകില്ല. സഹായം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ കമ്മിറ്റിയും രൂപീകരിച്ചു.  

ACCOUNT HOLDER - MUHAMMAD SAHAL. T 
ACCOUNT NO - 4909001700008251 
IFSC - PUNB 0490900 
MOB NO - 9497740039 

click me!