
കാസര്‍കോട്: പുതുവത്സരഘോഷത്തിനിടെ കാസര്‍കോട് കളനാട് പോലീസിനെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ പിടികൂടി. കളനാട് സ്വദേശികളായ ആഷിത്, ഷബീറലി, അബ്ദുറഹ്മാൻ എന്നിവരാണ് പിടിയിലായത്. ബേക്കൽ എ എസ് ഐ ജയരാജന് ആണ് അക്രമത്തിൽ പരിക്കേറ്റത്. എ എസ് ഐ തലയ്ക്ക് വെട്ടേൽക്കുകയായിരുന്നു.
പുതുവത്സരാഘോഷം അതിര് കടക്കുന്നത് തടയാന്‍ ശ്രമിക്കവേയാണ് എ എസ് ഐ ജയരാജന് വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവര്‍ സി കെ ഇര്‍ഷാദിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കളനാട് ജംഗ്ഷനിലായിരുന്നു സംഭവം.
അക്രമികള്‍ പോലീസ് സഞ്ചരിച്ച ടാറ്റ സുമോ വാഹനം അടിച്ച് തകര്‍ത്തിരുന്നു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam