ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്ന് പേര്‍: വനം വകുപ്പ് ജീവനക്കാരെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടി, പിടിയിലായി

Published : Jun 21, 2024, 07:51 PM IST
ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്ന് പേര്‍: വനം വകുപ്പ് ജീവനക്കാരെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടി, പിടിയിലായി

Synopsis

പിടിയിലായ വിബീഷ് മാത്യു മാനിറച്ചി കൈവശം വച്ച കേസിലും പ്രതിയാണ്. മറ്റുള്ള രണ്ട് പേര്‍ ചെത്തുതൊഴിലാളികളാണ്

കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ വിബീഷ് മാത്യു, ടി.ആർ വിനോദ്, പി.കെ രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ വിനോദും രാജേന്ദ്രനും ചെത്തു തൊഴിലാളികളാണ്. വനം വകുപ്പിൻ്റെ പട്രോളിങിന് ഇടയിലാണ് മൂവരും പിടിയിലായത്. വനം വകുപ്പ് ജീവനക്കാരെ കണ്ട പ്രതികൾ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് വിവരം. പിടിയിലായ വിബീഷ് മാത്യു മാനിറച്ചി കൈവശം വച്ച കേസിലും പ്രതിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി
'മകനെ കാണിച്ച് തരാമെന്ന് വാഗ്ദാനം', പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്