
ഇടുക്കി: കഴിഞ്ഞ 15 വര്‍ഷത്തിനിടെ ദേവികുളം സബ് കളക്ടറായിരുന്ന മൂന്നുപേര്‍ തന്നെ ദ്രോഹിക്കുന്ന സമീപനം സ്വീകരിച്ചതായി ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ രേഖകള്‍ ചമച്ച് നിയമസഭയില്‍ കൈയ്യേറ്റക്കാരനാക്കിയെന്നും അദ്ദേഹം.
15 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്. വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നില്ല. തന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഔദ്യോഗിക ജീവിതത്തില്‍ ദേവികുളം സബ് കളക്ടറായിരുന്ന മൂന്ന് കളക്ടര്‍മാര്‍ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്‍ പ്രേംകുമാര്‍ രേണുരാജ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ക്രൂരമായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നിയസഭയില്‍ കയ്യേറ്റക്കാരനായി ചിത്രീകരിച്ചെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍ മൂന്നാറില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പങ്കെടുത്തിരുന്നു. ചിലര്‍ രാഷ്ട്രീയപരമായി നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്രയുംനാള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും നന്ദി പറയുയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam