ഗള്‍ഫില്‍നിന്ന് ഷിഹാബുദ്ദീന്‍ എത്തിയത് മരണത്തിലേക്ക്; അവസാന യാത്രയിലും കൂട്ടായി സുഹൃത്തുക്കള്‍

Published : Feb 04, 2019, 08:58 AM ISTUpdated : Feb 04, 2019, 09:05 AM IST
ഗള്‍ഫില്‍നിന്ന് ഷിഹാബുദ്ദീന്‍ എത്തിയത് മരണത്തിലേക്ക്; അവസാന യാത്രയിലും കൂട്ടായി സുഹൃത്തുക്കള്‍

Synopsis

മൊറയൂരിലെ വീട്ടിലെത്തിയ ഷിഹാബ് കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ ആ യാത്ര ഷിഹാബിന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും അവസാന യാത്രയായി.

മലപ്പുറം: ഗള്‍ഫില്‍നിന്ന് മലപ്പുറം മൊറയൂരിലെ വീട്ടിലേക്ക് ഷിഹാബുദ്ദീന്‍ തിരിച്ചെത്തിയത് മരണത്തിലേക്ക്. മകന്‍ വന്നതിന്‍റെ സന്തോഷം തീരും മുമ്പ് അബ്ദുള്‍ റസാഖിന്‍റെ വീട് കണ്ണീര്‍ കടലായി. മൊറയൂര്‍ സ്വദേശി അബ്ദുള്‍ റസാഖിന്‍റെ മകനാണ് ഷിഹാബുദ്ദീന്‍. ഗള്‍ഫില്‍നിന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഷിഹാബുദ്ദീന്‍ നാട്ടിലെത്തിയത്. 

മൊറയൂരിലെ വീട്ടിലെത്തിയ ഷിഹാബ് കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു. എന്നാല്‍ ആ യാത്ര ഷിഹാബിന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും അവസാന യാത്രയായി. സുഹൃത്തുക്കളായ മോങ്ങം സ്വദേശി ഉനൈസ്‌, കൊണ്ടോട്ടി സ്വദേശി സനൂപ്‌ എന്നിവരോടൊപ്പമാണ് ഷിഹാബ് വീട്ടില്‍നിന്ന് ഇറങ്ങിയത്.  

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട വാഹനം പൂക്കോട്ടുര്‍ അറവങ്കരയില്‍ വച്ച് ഇടിച്ച് മറിയുകയായിരുന്നു.  കൊണ്ടോട്ടിയിൽ നിന്ന് മലപ്പുറത്തേക്ക് വരുമ്പോഴായിരുന്നു അപകടം. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ