
കൊല്ലം: കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സന്തോഷ്, ഭാര്യ റംല ഇവരുടെ അയൽവാസി ശ്യാംകുമാർ എന്നിവരാണ് മരിച്ചത്. സന്തോഷിന് 48 ഉം റംലയ്ക്ക് 40 ഉം വയസാണ് പ്രായം. 35 വയസുകാരനാണ് മരിച്ച ശ്യാംകുമാർ. റംലയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവ് സന്തോഷിനും ഷോക്കേറ്റു. ഇരുവരുടെയും നിലവിളി കേട്ട് രക്ഷിക്കാനെത്തുമ്പോഴാണ് അയൽവാസിയായ ശ്യാംകുമാറും അപകടത്തിൽപ്പെട്ടത്. വീട്ടിലെ സർവീസ് വയറിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പൊലീസ് അനുമാനം. ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഷോക്കേൽക്കാനുള്ള സാധ്യതയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. രണ്ടു പേരുടെ മൃതദേഹങ്ങൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും ഒരാളുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam