രാത്രി പട്രോളിങിനിടെ ട്രെയിനിന്റെ ലൈറ്റ് എഞ്ചിൻ തട്ടി റെയിൽവെ ജീവനക്കാരൻ മരിച്ചു

By Web TeamFirst Published Jun 14, 2021, 9:48 PM IST
Highlights

ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ്

തൃശൂർ: റെയിൽവെയിൽ നൈറ്റ്  പട്രോളിങിനിടെ രണ്ടു ജീവനക്കാർ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. ഹർഷത് കുമാർ എന്ന ജീവനക്കാരനാണ് മരിച്ചത്. ട്രയിനിന്റെ ലൈറ്റ് എഞ്ചിൻ തട്ടിയാണ് അപകടം. മറ്റൊരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒല്ലൂരിനും തൃശൂരിനും ഇടയിലാണ് അപകടം നടന്നത്. മരിച്ച ഹർഷത് കുമാർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ്.

click me!