ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു, 13 കാരിയുടെ വിയോഗം ജന്മദിന പിറ്റേന്ന്

Published : May 27, 2024, 11:01 AM IST
ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു, 13 കാരിയുടെ വിയോഗം ജന്മദിന പിറ്റേന്ന്

Synopsis

മേഘയുടെ സഹോദരി നേഹയും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട നേഹ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 

തൃശൂർ : ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു. വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം ഞായറാഴ്ച്ച കാലത്തായിരുന്നു അപകടം. മരിച്ച രണ്ട് പേര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേരാണ് അപകടത്തില്‍പെട്ടത്. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലിന്‍റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിഞ്ജയുടെയും കൊടകര വെൺമനാട്ട് വിനോദിന്‍റേയും മകൾ ജ്വാലാലക്ഷ്മി (13)യുമാണ് മരിച്ചത്.  അപകടത്തിൽ പെടുന്നതിന്‍റെ തലേ ദിവസമായിരുന്നു ജ്വാലാലക്ഷ്മിയുടെ പിറന്നാൾ. മേഘയുടെ സഹോദരി നേഹയും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട നേഹ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. 

ഒഴുക്കിൽപ്പെട്ട 3 പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് ബബന്ധുക്കൾ പറഞ്ഞു. ജ്വാലാലക്ഷ്മിയെ നാട്ടുകാർ രക്ഷപ്പെടുത്തി ചാലക്ക മെഡിക്കൽ കോളേജിൽ വെന്‍റെലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ്  മേഘയുടെ മൃതദേഹം കിട്ടിയത്. ഇടപ്പള്ളി ക്യാമ്പെയ്ൻ സ്കൂളിൽ ലൈബ്രേറിയനായിരുന്നു മേഘ . ജ്വാലാലക്ഷ്മി പേരാമ്പ്ര ലിയോ ഭവൻ കോൺവന്‍റ്റ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ജ്വാലാ ലക്ഷ്മിയുടെ സഹോദരി: ജാൻകി ലക്ഷ്മി. മാൾട്ടയിൽ ജോലി ചെയ്യുന്ന സഹോദരി രേഷ്മ ഇന്ന് ഉച്ചയ്ക്ക് 2.30ന് എത്തിയശേഷം മേഘയുടെ സംസ്കാരം നടത്തും.

Read More :  'ഒരിക്കലെങ്കിലും ലോകത്തെ കേൾക്കണം'; ശബ്ദമില്ലാത്ത ലോകത്ത് 3 സഹോദരിമാർ, ശ്രവണ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി