മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; വൈറസ് ബാധയെന്ന് സൂചന

Published : Dec 26, 2022, 09:17 PM ISTUpdated : Dec 26, 2022, 09:57 PM IST
മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; വൈറസ് ബാധയെന്ന് സൂചന

Synopsis

ശ്വസന വ്യവസ്ഥയേയാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം.

മൂന്നാര്‍: മൂന്നാറിൽ കാട്ടാനകൾക്ക് രോ​ഗ ബാധ. 10 ദിവസത്തിനിടെ മൂന്നാറില്‍ ചരിഞ്ഞത് മൂന്ന് കുട്ടിയാനകൾ. ഒരു കുട്ടിയാനയുടെ മരണ കാരണം ഹെർപീസ് രോ​ഗ ബാധയെന്ന് സ്‌ഥിരീകരിച്ചു. കുണ്ടള ഈസ്റ്റ്‌ ഡിവിഷനിലെ ആനകൾക്ക് ആണ് രോഗം ബാധിച്ചത്. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ് രോ​ഗമാണ് ഹെർപീസ്. കൂടുതൽ കുട്ടിയാനകൾക്ക് പകരാൻ സാധ്യത ഇല്ലെന്ന് വനം വകുപ്പ് വിശദമാക്കുന്നത്. ദേവികുളം റേഞ്ചിൽപ്പെട്ട കുണ്ടള മേഖലയിൽ ഒരാഴ്ച മുമ്പാണ് ആനക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തിയത്.

ആനക്കുട്ടത്തോടൊപ്പം എത്തിയ മൂന്ന് ആനക്കുട്ടികൾ ഒന്നിടവിട്ട ദിവസങ്ങളിൽ ചത്തതോടെ അതിൽ ഒരെണ്ണത്തിന്റ സാബിളുകൾ ലാബിൽ പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.ഇതിൽ നിന്നാണ് കുട്ടികളിൽ ഹെർഫീസ് എന്നരോഗം പടരുന്നതായി കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണത്തിന്റയും സാബിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റേഞ്ച് ഓഫീസർ വെജി പിവി പ്രതികരിച്ചു.

തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പീസ് വൈറസ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ