ചെക്പോസ്റ്റിൽ നിന്ന് പിടിച്ചെടുത്ത പണം കൈയ്യിൽ വെച്ചു; എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു

Published : Mar 18, 2022, 04:53 PM ISTUpdated : Mar 18, 2022, 04:57 PM IST
ചെക്പോസ്റ്റിൽ നിന്ന് പിടിച്ചെടുത്ത പണം കൈയ്യിൽ വെച്ചു; എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു

Synopsis

എക്സൈസ് പ്രിവന്റീവ് ഓഫീസർ പിഎ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എംകെ മൻസൂർ അലി, എംസി സനൂപ് എന്നിവർക്കെതിരെയാണ് നടപടി

മുത്തങ്ങ: വയനാട്ടിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരിൽ നിന്ന് കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ നടപടിക്രമം പാലിക്കാതെ കൈവശം വെച്ച സംഭവത്തിലാണിത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പിഎ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എംകെ മൻസൂർ അലി, എംസി സനൂപ് എന്നിവർക്കെതിരെയാണ് നടപടി.

സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനത്തിൽ പരിക്ക്

മലപ്പുറം : തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയ്ക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം (Cruel Attack). പത്തപ്പിരിയം സ്വദേശിയായ വിദ്യാര്‍ത്ഥി (Student) വി പി അര്‍ഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടമായി എത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജിലെ ബി.കോം ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പറയുന്നത്. 

ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദ്ദനമേറ്റത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ടതായും അര്‍ഷാദ് പറയുന്നു. ആ പ്രശ്‌നം അപ്പോള്‍ തന്നെ അദ്ധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം വരുന്ന സീനിയർ വിദ്യാര്‍ത്ഥികളെത്തി സ്‌കൂളിന്റെ ഗേറ്റ് അടച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അര്‍ഷാദ് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് എടവണ്ണ പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്