പൊന്നാനിയിലെ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി, തിരച്ചിൽ

By Web TeamFirst Published Jan 2, 2022, 11:34 AM IST
Highlights

വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷവും വള്ളം കരയിൽ തിരിച്ചെത്തിയിട്ടില്ലെന്ന് ഉടമ ഷഫീഖ് അറിയിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് പട്രോൾ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല.

മലപ്പുറം: പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി. പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസര്‍ എന്നിവരെയാണ് കടലിൽ കാണാതായത്. വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടിയിരുന്നതാണ്. എന്നാൽ ഉച്ചയ്ക്ക് ശേഷവും വള്ളം കരയിൽ തിരിച്ചെത്തിയില്ല. ഉടമ ഷഫീഖിന്റെ പരാതിയെ തുടര്‍ന്ന് ഫിഷറീസ് പട്രോൾ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല.. ഇവരുടെ മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

read more ഒരാഴ്ചയ്ക്കിടെ 69 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന: തമിഴ്നാട്ടിൽ പ്രതിഷേധമിരമ്പുന്നു

ഇന്ന് രാവിലെ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഹെലികോപ്ടറിലും മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. കടലില്‍ ബോട്ടുകളിലുള്ള മത്സ്യതൊഴിലാളികളെയും വയര്‍ലെസ് മുഖേന കാണാതായ ബോട്ടിന്റെ വിവരങ്ങൾ അറിയിച്ചിച്ചിട്ടുണ്ട്. 

click me!