ലോഡ്ജ് മുറിയ്ക്ക് സമീപത്തെ റിസോര്‍ട്ടിലെ പൂളില്‍ കയറി പുതുവര്‍ഷാഘോഷം; കോവളത്ത് സംഘര്‍ഷം

By Web TeamFirst Published Jan 2, 2022, 11:04 AM IST
Highlights

തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്ത പതിനാല് അംഗ സംഘം ജീവന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് അതിക്രമിച്ച് കയറി പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിന്‍റെ കാരണം

അടുത്ത റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ അതിക്രമിച്ച് (Trespass) കയറി വിനോദ സഞ്ചാരികള്‍, പുതുവര്‍ഷാഘോഷത്തില്‍ (New Year Celebration) കോവളത്ത് സംഘര്‍ഷം. കോവളം (Kovalam) ഹവ്വാ ബീച്ചിലെ ജീവന്‍ ഹൌസ് റിസോര്‍ട്ടിലാണ് രാത്രി 11.30ഓടെ  സംഘര്‍ഷമുണ്ടായത്. തൊട്ടടുത്ത ലോഡ്ജില്‍ മുറിയെടുത്ത പതിനാല് അംഗ സംഘം ജീവന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് അതിക്രമിച്ച് കയറി പുതുവര്‍ഷം ആഘോഷിക്കാന്‍ തുടങ്ങിയതാണ് സംഘര്‍ഷത്തിന്‍റെ കാരണം.

അടുത്ത ലോഡ്ജില്‍ നിന്ന് അതിക്രമിച്ച് കയറിയ വിനോദസഞ്ചാരികളെ റിസോര്‍ട്ട് ജീവനക്കാര്‍ തടയുകയായിരുന്നു. ഇതോടെ അതിക്രമിച്ച് കയറിയ സംഘം ജീവൻ റിസോർട്ടിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരയ ശ്യാം , അജി, ജിതിൻ എന്നിവർക്കാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് പലർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിസോര്‍ട്ടിലുണ്ടായിരുന്ന ദൃക്സാക്ഷികള്‍ പറയുന്നത്.

പൊലീസ് എത്തുന്നതിന് മുന്‍പ് അതിക്രമിച്ച് കയറിയവര്‍ കടന്നുകളയുകയായിരുന്നു. സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. സംഘത്തിലെ മറ്റുള്ളവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കട്ടപ്പന ജെപിഎം കോളേജിൽ ക്രിസ്മസ് ആഘോഷത്തിനിടെ റാഗിങ്ങ്; പരാതി നൽകിയപ്പോൾ വീണ്ടും മർദ്ദനം
കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ സീനിയര്‍ വിദ്യാർ‍ത്ഥികൾ റാഗ് ചെയ്യുകയും, പരാതി നൽകിയപ്പോൾ വഴിയിലിട്ട് മര്‍ദ്ദിച്ചതായും പരാതി. ഇടുക്കി കട്ടപ്പന ജെപിഎം കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ നന്ദുവിന് നേരെയാണ് അതിക്രമം. റാഗിംഗ് പരാതി കോളേജ് അധികൃതര്‍ ഒതുക്കിതീര്‍ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട് കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികൾ നന്ദു ഉൾപ്പെടുയുള്ളവരെ റാഗ് ചെയ്തെന്നാണ് ആരോപണം. ഉടനെ കോളേജ് അധികൃതര്‍ക്ക് ജൂനിയര്‍ വിദ്യാര്‍ത്ഥികൾ പരാതി നൽകി. ഇതിൽ പ്രകോപിതരായ സീനിയര്‍ വിദ്യാർത്ഥികൾ ഇവരെ കാമ്പസിലിട്ട് ആക്രമിക്കുകയായിരുന്നു. 

സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിനുനേരേ ആക്രമണം
വട്ടവട ചിലന്തിയാറില്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം. സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. സിപിഐ നേതാവിന്റെ സഹോദരനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടാ സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രകോപിതരായ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സംഘടിച്ചെത്തി ഗുണ്ടാസംഘത്തിന്റെ ജീപ്പ് കത്തിച്ചു. തടി ലോഡിങ് കരാറുകാരന്‍ കൂടിയായ സിപിഐ നേതാവിന്റെ തൊഴിലാളികളെ താമസിക്കുന്നിടത്ത് കയറി മര്‍ദിച്ചു. ചിലന്തിയാര്‍ സ്വദേശിയായ ഗണേശന്‍ മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സിപിഐ നേതാവും തടി ലോഡിങ് കരാറുകാരനുമായ കരുണാകരമൂര്‍ത്തിയുമായി വൈരാഗ്യവുമുണ്ടായിരുന്നു. ലോഡ് ലോറിയില്‍ കയറ്റുന്നതിന് അമിതകൂലി വാങ്ങുന്നത് ഗണേശന്‍ എതിര്‍ത്തു. ഇതിന്റെ വാശിയിലാണ് കരുണാകരമൂര്‍ത്തിയുടെ തമിഴ്‌നാട്ടിലുള്ള സഹോദരന്‍ കുട്ടിയപാണ്ഡ്യനും മറ്റു മൂന്നു പേരും വാഹനത്തില്‍ ഗണേശന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. 

click me!