എന്തൊരു ക്രൂരത, തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ

Published : Sep 19, 2024, 08:14 PM IST
 എന്തൊരു ക്രൂരത, തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കടിച്ച് കൊന്നത് 3 ആടുകളെ; സംഭവം പേരാമ്പ്രയിൽ

Synopsis

കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു.

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം. കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവ്‌നായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. 

കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു. ഒരു ആടിനെ നായ്ക്കൾ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ക്കും മൃഗാശുപത്രിയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More : 108 സ്ഥാപനങ്ങൾക്ക് പണികിട്ടി, ഭക്ഷണ സാധനങ്ങൾക്ക് ഗുണമേന്മയില്ല, ഗുരുതര വീഴ്ച; പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'റോഡിൽ നിന്നാണോടാ...', കാർ യാത്രികന് വഴി പറഞ്ഞുകൊടുക്കവെ ഇന്നോവ കാറിലെത്തിയ യുവാവ് ക്രൂരമായി മർദ്ദിച്ചു; പിടിയിൽ
'വിൻഡോ സീറ്റിനായി തർക്കം, കുഞ്ഞിന്റെ ഡയപ്പർ ഊരി സീറ്റിന് താഴെയിട്ടു', വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യാത്രക്കാരൻ