കാറില്‍ കടത്തിയ 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍

By Web TeamFirst Published Sep 21, 2021, 7:46 PM IST
Highlights

രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധംമുള്ളതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
 

കൊണ്ടോട്ടി: കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക സംഘം  കൊണ്ടോട്ടി ടൗണില്‍ നിന്ന്  പിടികൂടിയത്. പിടികൂടിയ  കഞ്ചാവിന് പത്ത് ലക്ഷത്തോളം വിലവരും. വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമമെന്ന് പൊലീസ് സംശയിക്കുന്നു.

രാമനാട്ടുകര സ്വര്‍ണക്കടത്ത് കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധംമുള്ളതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. വിദേശത്തേക്ക് കാരിയര്‍മാരെ ഉപയോഗിച്ച് മയക്കുമരുന്നും തിരിച്ച് സ്വര്‍ണവും കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!