മലപ്പുറം അങ്ങാടിപ്പുറത്ത് പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്വദേശി ഇബ്രാഹിം (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷൊര്‍ണൂര്‍ -നിലമ്പുര്‍ റൂട്ടിലെ മെമു ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് അങ്ങാടിപ്പുറത്താണ് സംഭവം. രാമപുരം സ്‌കൂള്‍പടിയില്‍ പരേതനായ ചാക്കീരിതൊടി സൈതിന്റെ മകന്‍ ഇബ്രാഹിം എന്ന കുഞ്ഞാന്‍ (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.10 ഷൊര്‍ണൂര്‍ -നിലമ്പുര്‍ റൂട്ടിലെ മെമു ട്രൈയിന്‍ തട്ടിയാണ് മരിച്ചത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് അപകടം നടന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസം 24 നാണ് ഇബ്രാഹിമിന്റെ പിതാവും പഴയ സൈദ് ബീഡി കമ്പനി ഉടമയുമായ സൈത് നിര്യാതനായത്.

Add Asianetnews as a Preferred SourcegooglePreferred

അങ്ങാടിപ്പുറം പരിയാപുരത്താണ് ഇബ്രാഹിം താമസിച്ചിരുന്നത്. പെരിന്തല്‍മണ്ണ പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: പിലാത്തൊടി കുഞ്ഞിമ്മ (രാമപുരം). ഭാര്യ: പരേതയായ ആറങ്ങോടന്‍ ബുഷറ (പരിയാപുരം ). മക്കള്‍: മുഹമ്മദ് ഇര്‍ഷാദ്, ഇര്‍ഷിദ, ഹിബ ഷെറിന്‍. മരുമക്കള്‍: അസ്ത സല്‍വ (പുത്തനങ്ങാടി), ആഷിക്ക് (വെട്ടത്തൂര്‍), ഫവാസ് (ചെറുകര ). സഹോദരങ്ങള്‍: അഷ്റഫ്, റെജിലീന, ബുഷ്‌റ, ഫൈസലാബി, ഫൗസിയ