സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 3 പേർ പിടിയിൽ

Published : Jul 19, 2023, 07:40 AM IST
സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 3 പേർ പിടിയിൽ

Synopsis

മട്ടാഞ്ചേരി അസ്സിസ്റ്റൻറ്' കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ച യുവാക്കൾ പിടിയിൽ. കണ്ണമാലി പുത്തൻത്തോട് ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്റ്റു വിദ്യാർത്ഥിയും ചെല്ലാനം മാവിൻച്ചോട് സ്വദേശിയുമായ ആഞ്ചലോസസിൻ്റെ മകൻ അനോഗ് ഫ്രാൻസീസി(16)നെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പള്ളിയോട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായത്.

 പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ വീട്ടിൽ പോളിൻ്റെ മകൻ അമലേഷ് (19) പുത്തൻപുരക്കൽ വീട്ടിൽ യേശുദാസിൻ്റെ മകൻ ആഷ്ബിൻ (18), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മട്ടാഞ്ചേരി അസ്സിസ്റ്റൻറ്' കമ്മീഷണർ കെ ആർ മനോജിന്റെ നേതൃത്വത്തിൽ കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ രാജേഷ് എസ്, സബ് ഇൻസ്പെക്ടർ നവീൻ, എ.എസ് ഐ മാരായ ഫ്രാൻസിസ്, സുനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രൂപേഷ് ലാജോൺ, അഭിലാഷ് സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, മുജീബ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Read More : ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ റെക്കോർഡ്; കേരളത്തെ നെഞ്ചേറ്റി, പുതുപ്പള്ളിയുടെ നായകനായി മാറിയ ഉമ്മൻ ചാണ്ടി

അതിനിടെ കൊച്ചിയിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധ സന്യാസി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22) എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയത്. എമിഗ്രേഷന്‍ അധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്പോർട്ടാണെന്നത് വ്യക്തമായത്. അബൂർ ബർവയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

Read More : 'തൊട്ടോട്ടെ എന്ന് പലരും ചോദിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഉമ്മൻ ചാണ്ടി സാർ വഴക്കുപറയും, കെട്ടിപ്പിടിച്ചേ വിടൂ'

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ