
കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ നിന്നും ലാപ്ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ടാൽടലി ചാർ കോളനിയിൽ ബരിനൂർ ഇസ്ലാം മൊല്ല (26), മുർഷിദാബാദ് ശിഷാപാറ സമിഹുൽ ഷെയ്ഖ് (39) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 12 - ന് പുലർച്ചയാണ് സംഭവം നടക്കുന്നത്. ഇ എം എസ് ഹാളിനു സമീപമുള്ള വീട്ടിൽ കയറിയാണ് സതീഷ് ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം നടത്തിയത്. മോഷ്ടിച്ച മൊബൈൽ ഫോൺ ബരിനൂർ ഇസ്ലാം മൊല്ല ആലുവയിൽ വിൽപ്പന നടത്തിയിരുന്നു. ലാപ്ടോപ് സമീഹുൽ ഷെയ്ഖ് ഇയാളുടെ പെരുമ്പാവൂരിൽ ഉള്ള ഗാന്ധി ബസാറിലെ ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു. സതീഷിനെയും ബരിനൂർ ഇസ്ലാം മൊല്ലയെയും ആലുവയിൽ നിന്നും, സമീഹുൾ ഷെയ്ക്കിനെ പെരുമ്പാവൂരിലെ കടയിൽ നിന്നുമാണ് പിടികൂടിയത്.
സതീഷ് ജനുവരിയിലാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് ബാലരാമപുരം, പെരുമ്പാവൂർ ഫൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. എ എസ് പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ രഞ്ജിത്, എസ് ഐമാരായ റിൻസ് എം തോമസ്, ജോസി എം ജോൺസൻ , ഗ്രീഷ്മ ചന്ദ്രൻ , എ എസ് ഐ എം കെ അബ്ദുൾ സത്താർ, എസ് സി പി ഒ പി എ അബ്ദുൾ മനാഫ് സി പി ഒ മാരായ എം.ബി.സുബൈർ, ടി പി ശകുന്തള തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam