റോഡിലും വീട്ടിലും രക്ഷയില്ല, ഇടുക്കിയിൽ വീണ്ടും തെരുവ് നായ ആക്രമണം, 3 പേർക്ക് കടിയേറ്റു

Published : Aug 15, 2023, 02:06 PM IST
റോഡിലും വീട്ടിലും രക്ഷയില്ല, ഇടുക്കിയിൽ വീണ്ടും തെരുവ് നായ ആക്രമണം, 3 പേർക്ക് കടിയേറ്റു

Synopsis

വെളുത്ത നിറമുള്ള ഒരു തെരുവുനായയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.

രാജകുമാരി: ഇടുക്കിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. രാജകുമാരിയിൽ  ആണ് തെരുവ് നായ മൂന്ന് പേരെ ആക്രമിച്ചത്. ഉടുമ്പൻചോല രാമനാഥൻ ഇല്ലം വീട്ടിൽ ദർശൻ (11), കുളപ്പാറച്ചാൽ തേവർകാട്ട് കുര്യൻ(68), രാജകുമാരി അറയ്ക്കക്കുടിയിൽ ജെയിംസ് മാത്യു (52) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 

ഉടുമ്പൻചോല സ്വദേശി ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ  വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. വെളുത്ത നിറമുള്ള ഒരു തെരുവുനായയാണ് തങ്ങളെ ആക്രമിച്ചതെന്നാണ് മൂവരും പറഞ്ഞത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷയും,ഐ ഡി.ആർ.ബി വാക്സിനും നൽകി. ഇമ്മ്യൂണോ ഗ്ലോബലൈൻ വാക്സിൻ നൽകുന്നതിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More :  ഭാര്യയുമായി വഴക്കിട്ടു, മുറിയിൽ കയറിയ യുവാവ് ബ്ലെയ്ഡ് ഉപയോഗിച്ച് സ്വയം കഴുത്തറുത്തു; ദാരുണാന്ത്യം
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളേ സന്തോഷവാര്‍ത്ത! ഇത്തവണ ക്രിസ്മസ് അവധി പത്ത് ദിവസമല്ല, അതിലുമേറെ, ഉത്തരവെത്തി, യാത്രകളും ആഘോഷങ്ങളും പ്ലാൻ ചെയ്തോളൂ
തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം