
ചെങ്ങന്നൂര്‍: പ്രളയ ദുരന്തത്തില്‍ ചെങ്ങന്നൂരിലെ ഒരു വിട്ടിലെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ രക്ഷപെട്ടു. ചെങ്ങന്നൂര്‍ മംഗലം കണ്ണാടലില്‍ വീട്ടില്‍ ശോശാമ്മാ ജോണ്‍ (90) ഇവരുടെ മകന്‍ ബേബി (75), ബേബിയുടെ മകന്‍ റെനി (30) എന്നിവരാണ് മരിച്ചത്. റെനിയുടെ മാതാവ് അന്നമ്മ അല്‍ഭുതകരമായി രക്ഷപെട്ടു. ഒറ്റപ്പെട്ട സ്ഥലത്ത് ഒരു നില വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നിരുന്നത്.
വീടിന് മുകളിലേക്ക് കയറുവാന്‍ പുറത്ത് കൂടിയാണ് സ്റ്റെയര്‍കെയ്‌സ് ഉണ്ടായിരുന്നത്. റെനി മുമ്പ് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. അതിനാല്‍ മുകളിലേക്ക് ആരും തന്നെ കയറിയിരുന്നില്ല. പ്രളയജലത്തിന്‍റെ വരവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇതുവഴി രണ്ട് തവണ കടന്ന് പോയിരുന്നെങ്കിലും ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ഇവിടേക്ക് കയറുവാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ വീണ്ടും ഇവിടേക്ക് എത്തിയപ്പോഴേക്കും മൂന്ന് പേരുടെ മരണം സംഭവിച്ചിരുന്നു. ബേബിയുടെ ഭാര്യ മാത്രമേ ജീവനോടെ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam