കരളിന് മുറിവേറ്റ് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

Published : Dec 23, 2018, 10:34 PM IST
കരളിന് മുറിവേറ്റ് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

Synopsis

 ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൻദേവൻ കമ്പനി പെരിയവര ഫാക്ടറി തൊഴിലാളിയും, വെസ്റ്റ് ബംഗാൾ നഹരി ഘട്ട സ്വദേശികളായ മുകേഷ് - രാഖി ദമ്പതികളുടെ മകൻ ശിവയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. 


ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൻദേവൻ കമ്പനി പെരിയവര ഫാക്ടറി തൊഴിലാളിയും, വെസ്റ്റ് ബംഗാൾ നഹരി ഘട്ട സ്വദേശികളായ മുകേഷ് - രാഖി ദമ്പതികളുടെ മകൻ ശിവയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. 

കഴിഞ്ഞ 19 ന് പഴയ മൂന്നാറിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. അന്നു രാത്രിതന്നെ കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. ഉടൻ തന്നെ പെരിയവരയിലെ ടാറ്റാ ടീ അശുപത്രിയില്‍ എത്തിച്ചു. വയർ വീർത്ത് വന്നതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. 

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. തുടർന്ന് നടത്തിയ മൃതദേഹ പരിശോധനയിൽ കരളിന് മുറിവേറ്റ് രക്തം വാർന്നാണ് കുട്ടി മരിച്ചതെന് കണ്ടെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ്, എസ്റ്റേറ്റിലെ മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും കുട്ടിയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്തു വരുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

6,000 രൂപ കൈക്കൂലി, വാങ്ങിയത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ; ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥയെ വിജിലൻസ് തൊണ്ടിയോടെ പൊക്കി
ഗൾഫിൽ നിന്നെത്തിയിട്ട് ദിവസങ്ങൾ മാത്രം, കല്ലുമ്മക്കായ പറിക്കാന്‍ പോയ പ്രവാസി യുവാവ് കോഴിക്കോട് കടലിൽ മരിച്ച നിലയില്‍